Customized furniture
കടയിൽ കാണുന്ന ഫർണിച്ചർ അതേപടി മേടിച്ച് വീട്ടിൽ കൊണ്ടുവന്നിടാതെ മുറികളുടെ അളവിനും നിറത്തിനും അനുസരിച്ച് മാറ്റങ്ങൾ വരുത്തിച്ച് വാങ്ങിയാലും കസ്റ്റംമെയ്ഡ് ആയി
മുറികളുടെ അളവിനും ശൈലിക്കുമനുസരിച്ച് സ്വന്തമായി പണിയിക്കുന്ന ഫർണിച്ചർ എല്ലാം കസ്റ്റംമെയ്ഡ് ആണ്. കടയിൽ കാണുന്ന ഫർണിച്ചർ അതേപടി മേടിച്ച് വീട്ടിൽ കൊണ്ടുവന്നിടാതെ മുറികളുടെ അളവിനും നിറത്തിനും അനുസരിച്ച് മാറ്റങ്ങൾ വരുത്തിച്ച് വാങ്ങിയാലും കസ്റ്റംമെയ്ഡ് ആയി. കസ്റ്റംമെയ്ഡ് ഫർണിച്ചർ മറ്റൊരിടത്തും കാണാത്ത എക്സ്ക്ലൂസീവ് ഡിസൈനിലുള്ളതോ വേറിട്ടതോ പ്രത്യേക ശൈലിയിലും സാമഗ്രിയിലുമുള്ളതോ ആവണമെന്ന് നിർബന്ധമില്ല.
Where
ലിവിങ് റൂം, ഫാമിലി ലിവിങ് റൂം, ഡൈനിങ് റൂം, ബെഡ്റൂം എന്നിവിടങ്ങളിലെല്ലാം കസ്റ്റംമെയ്ഡ് ഫർണിച്ചർ ഇടാം.
Why
മു വലുപ്പത്തിനും നിറത്തിനും തീമിനുമനുസരിച്ചുള്ള ഫർണിച്ചർ സ്വന്തമാക്കാമെന്നതും ഫർണിച്ചർ വാങ്ങാൻ കടകൾ കയറിയിറങ്ങേണ്ട എന്നതുമാണ് ഇതിന്റെ ഗുണം.
Who
ഏതു കാര്യത്തിലും പൂർണത ആഗ്രഹിക്കുന്നവരാണ് കസ്റ്റംമെയ്ഡ് ഫർണിച്ചറിന് മുൻതൂക്കം നൽകുന്നത്. പ്രായോഗികതയ്ക്കു മുൻതൂക്കം നൽകുന്നവരാണ് ഉപയോഗത്തിനും ഭംഗിക്കും അനുസരിച്ച് ഫർണിച്ചറിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നത്.
When
സ്വന്തമായി പണിയിക്കുകയാണെങ്കിൽ സ്ട്രക്ചർ തീരുമ്പോൾ തന്നെ മുറികളുടെ അളവിനനുസരിച്ച് പണി തുടങ്ങാം. തടി ഫർണിച്ചർ ആണെങ്കിൽ മൂത്ത തടി നേരത്തെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കടയിൽ നിന്ന് ആവശ്യാനുസരണമുള്ള മാറ്റങ്ങൾ വരുത്തിച്ച് വാങ്ങാനാണെങ്കിൽ മുറികളുടെ അളവിനെക്കുറിച്ചും നിറത്തെക്കുറിച്ചുമൊക്കെ കൃത്യമായ ധാരണയായാലുടൻ വാങ്ങാം.
Which
ഏതു മെറ്റീരിയലിലും ഇഷ്ടത്തിനൊത്തുള്ള കസ്റ്റംമെയ്ഡ് ഫർണിച്ചർ പണിയിക്കാം.
How much
കുറഞ്ഞചെലവിലും കൂടുതൽ ചെലവിലും ചെയ്യാൻ സാധിക്കും. തിരഞ്ഞെടുക്കുന്ന ഡിസൈനും നിർമാണസാമഗ്രിയും തുണിയുമനുസരിച്ചിരിക്കും കസ്റ്റംമെയ്ഡ് ഫർണിച്ചറിന്റെ ചെലവ്.
How long
നേരിട്ടുള്ള മേൽനോട്ടത്തിൽ പണിയിക്കുമ്പോൾ ഈടുള്ള സാമഗ്രികൾ തിരഞ്ഞെടുത്ത് പണിയിക്കാം. കടയിൽ നിന്ന് വാങ്ങുമ്പോൾ അവർ പറയുന്ന സാമഗ്രി തന്നെയാണോ ഉപയോഗിച്ചിരിക്കുന്നതെന്ന് അറിയാൻ വഴിയില്ല. വിശ്വാസ്യതയുള്ള കട തിരഞ്ഞെടുക്കുകയാണ് ഇതിനുള്ള പരിഹാരം.
Furnitur Trivandrum
Comments
Post a Comment